Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; പാര്‍ട്ടിയില്‍ തന്റെ ഉത്തരവാദിത്വങ്ങളില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല; കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ചുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ദിവ്യ സ്പന്ദന

06 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദിവ്യ സ്പന്ദന. കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുതിര്‍ന്ന നേതാക്കളുമായി താന്‍ അകലുന്നു എന്നത് പോലെയുള്ള കിംവദന്തികളില്‍ സത്യത്തിന്റെ അംശമില്ലെന്നും ദിവ്യ വ്യക്തമാക്കി. തന്റെ രാജി സംബന്ധിച്ച്‌ പുറത്തു വരുന്നത് വ്യാജ വാര്‍ത്തകള്‍ മാത്രമാണ്.

അതൊന്നും ശ്രദ്ധിക്കുന്നതിന് എനിക്ക് സമയമില്ല. പാര്‍ട്ടിയില്‍ തന്റെ ഉത്തരവാദിത്വങ്ങളില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. തന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ജോലിയില്‍ ശ്രദ്ധിക്കുമെന്നും ദിവ്യ സ്പന്ദന കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയാണ് തന്നെ ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹത്തിന് തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു സംഘമാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താനല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനായി നിയോഗിക്കപ്പെട്ടവരാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ ആരുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാറില്ലെന്നും താനൊരു സോഷ്യല്‍ മീഡിയ വിദഗ്ധയല്ലെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പാര്‍ട്ടി യോഗങ്ങള്‍ നടക്കുമ്ബോള്‍ ദിവ്യ സ്പന്ദന ഡല്‍ഹിയില്‍ ഉണ്ടാകാറില്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചുമതലക്കാരിയായ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ഡല്‍ഹി വിട്ടുനിന്നിട്ടില്ലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ വലിയ വാര്‍ത്തയായി മാറുന്നത് ഇന്നത്തെ പത്രപ്രവര്‍ത്തനത്തിന്റെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്റാം രമേശ് കൈകടത്തുന്നതായുള്ള വാര്‍ത്തകളെയും അവര്‍ നിഷേധിച്ചു. പാര്‍ട്ടിയുടെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ രൂപവത്കരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനാണ് ജയ്റാം രമേശ്. അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുന്നത് സന്തോഷകരവും ഏറെ സഹായകരവുമാണെന്നും അവര്‍ വ്യക്തമാക്കി.

രമ്യ എന്ന പേരില്‍ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നടികൂടിയായ ബെംഗളൂരു സ്വദേശിനി ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗത്തെ സജീവമാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമാകുന്ന തരത്തില്‍ സാമൂഹിക മാധ്യമ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനും അവര്‍ക്കു കഴിഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമാണ് ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (24 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (37 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (44 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends