ബിജെപി വൻ തിരിച്ചടിയിലേയ്ക്ക്; മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് സര്‍വെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസസിനു ആത്മവിശ്വാസം നുകരുന്ന തരത്തിലുള്ള അഭിപ്രായ സർവ്വേ പുറത്ത് . നവംബറിലും ഡിസംബറിലുമായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി നടത്തിയ അഭിപ്രായ സര്‍വെ യിൽ പറയുന്നത് . മുൻപ് മൊത്തത്തിൽ തൂത്തുവാരിയ രാജസ്ഥാനില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വെ പറയുന്നത് .
കഴിഞ്ഞ തവണ 200 ല്‍ 163 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 56 സീറ്റില്‍ ഒതുങ്ങുമെന്നും പറയുന്നു . എന്നാൽ കോൺഗ്രസിന് വെറും 2 1 സീറ്റുകൾ മാത്രമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത് . അതിനെ ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ മറികടക്കുമെന്നാണ് പ്രവചനം . 142 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പപ്രവചിച്ചിരിക്കുന്നത് . 50 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് സാധ്യത കല്‍പിക്കുന്നത്. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നും പറയുന്നു .
15 വര്‍ഷത്തിന് ശേഷം കേവല ഭൂരിപക്ഷത്തോടെ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. 122 സീറ്റുകളാണ് 230 അംഗ സഭയില്‍ കോണ്‍ഗ്രസിന്സര്‍വെ കല്‍പിക്കുന്നത്. ബിജെപി 108 സീറ്റുകള്‍ വരെ നേടിയേക്കാം കളത്തിൽ ബിഎസ്പിയും, എസ്പിയും ഉണ്ടെങ്കിലും ഇവര്‍ക്ക് സര്‍വെ സീറ്റുകള്‍ പറയുന്നില്ല. വെറും 0.7 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉള്ളു എന്നാണ് സര്‍വെ പറയുന്നത്.
https://www.facebook.com/Malayalivartha























