സ്കാനിങ് അടക്കമുള്ള ആവശ്യങ്ങൾക്കുവേണ്ടി ആശുപത്ര വരാന്തയിലേക്ക് ജയലളിതയെ ഇറക്കുമ്പോൾ സി സി ടി വി കൾ ഓഫ് ചെയ്യുമായിരുന്നു. ജയലളിതയെ മുറിയിലേക്ക് തിരികെ കയറ്റിയ ശേഷമാണ് സിസിടിവി ക്യാമറകൾ ഓൺചെയ്തിരുന്നതത്രെ

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. ഇത് പോലീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് അഞ്ച് പേജുള്ള സത്യവാങ്മൂലത്തിൽ ആശുപത്രി അധികൃതർ പറയുന്നു. ജയലളിതയെ മുറിക്ക് പുറത്തേക്ക് ഓരോ തവണയും കൊണ്ടുവരുമ്പോള്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യാന്‍ മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നത്
അപ്പോളോ ആശുപത്രി കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ആശുപത്രി ആണ്. ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികൾ എന്നിവിടങ്ങളിൽ സിസിടിവി സ്ഥാപിച്ചിരുന്നിള്ള എന്നും പറയുന്നുണ്ട്. ആശുപത്രിയുടെ ഇടനാഴികളിൽ മാത്രമാണ് സുരക്ഷ മുൻനിർത്തി സിസിടിവി സ്ഥാപിച്ചിരുന്നത്. ഇവ പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് ഓഫ് ചെയ്തിരുന്നതെന്നും ആശുപത്രി അധികൃതർ അന്വേഷണ കമ്മീഷന് സത്യവാങ്മൂലം നൽകി.
സ്കാനിങ് അടക്കമുള്ള ആവശ്യങ്ങൾക്കുവേണ്ടി ആശുപത്ര വരാന്തയിലേക്ക് ജയലളിതയെ ഇറക്കുമ്പോൾ ഈ ഭാഗത്തെ സി സി ടി വി കൾ ഓഫ് ചെയ്യുമായിരുന്നു. ജയലളിതയെ മുറിയിലേക്ക് തിരികെ കയറ്റിയ ശേഷമാണ് സിസിടിവി ക്യാമറകൾ ഓൺചെയ്തിരുന്നതത്രെ
തമിഴ്നാട് ഐജി( ഇന്‍റലിജന്‍സ്) കെ എന്‍ സത്യമൂര്‍ത്തി ഉള്‍പ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരാണ് സിസിടിവി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും അറുമുഖ സ്വാമി കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സെപ്തംബര്‍ 22ന് വിവിധ രോഗാവസ്ഥകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത 75 ദിവസം അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 2016 ഡിസംബർ അഞ്ചിനാണു ജയലളിത അന്തരിച്ചത്.
https://www.facebook.com/Malayalivartha























