ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധിപറഞ്ഞേക്കും. രണ്ടുവര്‍ഷം മുമ്പ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനു പിന്നാലെയാണ് നജീബിനെ കാണാതായത്. ജസ്റ്റിസുമാരായ എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ നല്‍കിയ ഹരജി പരിഗണിച്ചത്.
കഴിഞ്ഞദിവസം ഹര്‍ജിക്കാരിയുടെ വാദങ്ങളുടെ കേസന്വേഷിക്കുന്ന സി.ബി.ഐയുടെ വാദവും കോടതി കേട്ടിരുന്നു. കഴിഞ്ഞവര്‍ഷം മേയ് 16 നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. 2016 ഒക്‌ടോബര്‍ 15നാണ് ജെ.എന്‍.യു കാമ്പസിനോടനുബന്ധിച്ചുള്ള വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍വെച്ച് നജീബിനെ കാണാതായത്.
ആദ്യം ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു
"
https://www.facebook.com/Malayalivartha























