സ്വീകരണ ഘോഷയാത്രയ്ക്കിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തു നിന്ന് താഴേക്ക്....
സ്വീകരണ ഘോഷയാത്രയുടെ ഭാഗമായി ആനപ്പുറത്തു കയറ്റി എഴുന്നെള്ളിക്കുന്നതിനിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക് ഇന്നലെ സ്വന്തം നിയോജക മണ്ഡലമായ രാത്ബാരിയിലൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവമുണ്ടായത്.
സ്വീകരണത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ആനപ്പുറത്തിരുന്ന് പോകവേ ആള്‍ക്കൂട്ടത്തെ കണ്ട് ആന വിരണ്ടതോടെ പിടിവിട്ട് കൃപനാഥ് മല്ല താഴേക്കു വീഴുകയായിരുന്നു. കൃപനാഥ് ആനപ്പുറത്തു കയറിയതോടെ ആളുകള്‍ ചുറ്റും കൂടിയതിനാല്‍ പരിഭ്രാന്തിയിലായ ആന വേഗത്തില്‍ നടന്നു നീങ്ങുകയായിരുന്നു. ഇതോടെ പിടിവിട്ട കൃപനാഥും ഒപ്പമിരുന്നയാളും താഴേക്ക് വീണു. ഇരുവര്‍ക്കും പരിക്കൊന്നും സംഭവിച്ചില്ല.
https://www.facebook.com/Malayalivartha