രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു, മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരണം

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അഡീഷണല്‍ ചീഫ് സെക്രട്ടറി വേണു ഗുപ്തയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വേ നടത്തിവരികയാണ്. പ്രദേശത്ത് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
46 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ മൂത്രത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചുവരിയാണെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് നടത്തിയ സര്‍വേയില്‍നിന്ന് 148 ഗര്‍ഭിണികളുടെയും 167 പനി ബാധിതരുടെയും സാന്പിളുകള്‍ ശേഖരിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























