ഡല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു

ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിജ്ഞാപനം ഇറങ്ങി. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ചൊവ്വാഴ്ച ശിപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് രാഷ്ട്രപതി വിജ്ഞാപനത്തില്‍ ഒപ്പുവെച്ചത്. സംസ്ഥാന നിയമസഭയിലേക്ക് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിലായിരുന്നു ഡല്‍ഹി. എന്നാല്‍ നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. ് ബദല്‍സര്‍ക്കാറുണ്ടാക്കാനുള്ള സാധ്യതകള്‍ ആരായാനായിരുന്നു നിയമസഭ മരവിപ്പിച്ചുനിര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























