അമ്മ വഴക്ക് പറഞ്ഞതില്‍ വിഷമിച്ച് 12കാരന്‍ ട്രെിയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

അമ്മ വഴക്ക് പറഞ്ഞതില് മനംനൊന്ത് പന്ത്രണ്ട് വയസുകാരന് തീവണ്ടിക്ക് മുന്നില് ചാടി ആത്മഹത്യ ചെയ്തു. കാണ്പൂരിലെ പാങ്കി പ്രവിശ്യയില് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സുന്ദര് നഗര് നിവാസിയായ അനില് രജ്പുത്തിന്റെ മകന് സത്യം രജ്പുത്താണ് മരിച്ചത്.
നാലാം ക്ലാസ് വിദ്യാര്ത്ഥി യായിരുന്നു. സത്യം ദിവസങ്ങളായി സ്‌കൂളില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞിരുന്നു.ഈ വിഷമത്തില് രാത്രി വീടുവിട്ടറിങ്ങിയ കുട്ടി പാങ്കി റെയില്‍വേ ക്രോസിംഗിലൂടെ ട്രെയിന്‍ വന്നപ്പോള്‍ എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു. സമീപത്ത് കൂടി പോയവരാണ് മൃതദേഹം കണ്ടത്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























