തമിഴ്‌നാട്ടില്‍ ഭിക്ഷാടനത്തിന് ഇറങ്ങുന്നവരുടെ റേഷന്‍ കാര്‍ഡ് പോകും

ഭിക്ഷാടനത്തിന് ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി തമിഴ്‌നാട് സാമൂഹിക ക്ഷേമ വകുപ്പ്. മാസം 20 കിലോ അരി സൗജന്യമായും പിന്നീട് ആവശ്യമുള്ളത് ഒരു രൂപയ്ക്കും നല്‍കുന്നുണ്ട്. ടിവിയും സൈക്കിളും ഫാനും മിക്‌സിയും എന്നു വേണ്ട ഒരു വിധം ഗൃഹോപകരണങ്ങളെല്ലാം സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ തുണിയും പച്ചക്കറിയും പലവ്യജ്ഞനവുമൊക്കെ പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതെല്ലാം വാങ്ങി വച്ചശേഷം വീണ്ടും ഭിക്ഷ യാചിക്കുന്നു. ഇത് സര്‍ക്കാരിനെ അപമാനിക്കുന്നതിനു തുല്യമാണ്. സര്‍ക്കാരില്‍ നിന്നും സകല ആനുകൂല്യങ്ങളും വാങ്ങിയശേഷവും ഭിക്ഷയാചിക്കുന്നത് മോശമായ കാര്യമാണ്. ഇതിനെതിരെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഭിക്ഷ യാചിക്കുന്നതായി കാണുന്നവരെ പിടികൂടുക, അവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുക എന്നിവ അടക്കമുള്ള നടപടികള്‍ ആരംഭിക്കാനാണ് വകുപ്പിന്റെ നിര്‍ദ്ദേശം. പൊതു സ്ഥലങ്ങളില്‍ ഭിക്ഷാടനത്തിന്റെ ഭാഗമായി അന്തിയുറങ്ങുന്നവരെയും പിടികൂടും.
സര്‍ക്കാര്‍ ഈ തീരുമാനം കര്‍ശനമായി നടപ്പാക്കുന്നപക്ഷം യാചക രഹിത സംസ്ഥാനമായി തമിഴ്‌നാട് മാറിയേക്കാം. തമിഴ്‌നാട്ടിലെ യാചകലോബി കുട്ടികളെയും സ്ത്രീകളേയും മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളോടു ചേര്‍ന്നുവരെ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























