ലോകത്തെ ശക്തരായ നേതാക്കളുടെ ലിസ്റ്റില്‍ മോഡിയും

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോഡിക്ക് അഭിനന്ദന പ്രവാഹങ്ങളാണ്. ലോകത്തെ പ്രമുഖ നേതാക്കളും ശക്തരായ രാജ്യങ്ങളുമെല്ലാം മോഡിയെ പുകഴ്ത്തുന്നു. ഇപ്പോഴിതാ ഫോര്‍ബ്‌സ് പട്ടികയിലും മോഡി ഇടംനേടി. ലോകത്തെ ശക്തരായ നേതാക്കളെ കണക്കാക്കുന്ന ഫോബ്‌സ് മോസ്റ്റ് പവര്‍ഫുള്‍ ലീഡേഴ്‌സിന്റെ ലിസ്റ്റിലാണ് മോഡി ഉള്‍പ്പെട്ടിരിക്കുന്നത്. പതിനഞ്ചാമതാണ് ലിസ്റ്റില്‍ മോഡിയുടെ സ്ഥാനം.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്തായി. കഴിഞ്ഞവര്‍ഷം ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ശക്തരുടെ പട്ടികയില്‍ ഇരുപത്തിയൊന്നാം സ്ഥാനമായിരുന്നു സോണിയയ്ക്ക്. മുപ്പത്തിയാറാം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ് ശക്തരുടെ പട്ടികയിലുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍. ലക്ഷ്മി മിത്തല്‍ അന്‍പത്തിയേഴാം സ്ഥാനത്തും മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നഡെല്ല അറുപത്തിനാലാം സ്ഥാനത്തുമാണ്.
റഷ്യന്‍പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് പട്ടിയകയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രണ്ടാംസ്ഥാനത്തും ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ് മൂന്നും സ്ഥാനത്തുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നാലാംസ്ഥാനത്ത്. ലോകത്തെ ഏറ്റവും ശക്തയായ വനിത ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ അഞ്ചാമത്.
ബോളിവുഡില്‍ നിന്നല്ലാത്ത ഇന്ത്യയുടെ റോക്ക് സ്റ്റാറാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് വിശേഷിപ്പിച്ചാണ് ഫോബ്‌സ് മാഗസിന്‍ അദ്ദേഹത്തിന് പതിനഞ്ചാം സ്ഥാനം നല്‍കിയത്. ഗാന്ധി കുടുംബത്തിന്റെ ഒരു ദശകത്തിലെ വാഴ്ച അവസാനിപ്പിച്ച് ബിജെപിയ്ക്ക് നരേന്ദ്രമോഡി മിന്നും ജയം സമ്മാനിച്ചു. ഹിന്ദു ദേശിയവാദിയെന്നും മോഡിയെ ഫോബ്‌സ് വിശേഷിപ്പിച്ചു.
2002ലെ ഗുജറാത്ത്കലാപത്തിന്റെ പശ്ചാതലത്തിലാണ് വിശേഷണം. ഗുജറാത്തിന്റെ വികസനത്തിന് മോഡി നല്‍കിയ സംഭാവകനകളും ഫോബ്‌സ് ഉയര്‍ത്തിക്കാട്ടുന്നു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദെല്‍ സിസി ഉള്‍പ്പെടെ 12 പുതിയ ആളുകള്‍ പട്ടികയിലുണ്ട്. ചൈനീസ് ഇകോമേഴ്‌സ് കമ്പനിയായ അലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ പട്ടികയില്‍ ഇടംനേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























