സ്‌ഫോടനങ്ങള്‍ നിത്യസംഭവമാകുമോ...ഇന്ത്യന്‍ ഭീകരര്‍ക്ക് അല്‍ -ക്വൊയിദ പരിശീലനം നല്‍കുന്നുവെന്ന് സൂചന

രാജ്യത്ത് വലിയ തോതിലുളള ആക്രമണം അഴിച്ചുവിടാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം) ഭീകരര്‍ക്ക് അല്‍ ക്വൊയ്ദ പരിശീലനം നല്‍കുന്നതായി സൂചന. രണ്ട് ഭീകര സംഘടനകളും തമ്മില്‍ കൈമാറിയ ഗുഢസന്ദേശങ്ങള്‍ പിടിച്ചെടുത്തതിലൂടെയും അറസ്റ്റിലായ ഭീകരരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ചുളള വിവരം ലഭിച്ചത്.
ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ആക്രമണം നടത്തുന്നതിന് ദക്ഷിണേഷ്യന്‍ വിഭാഗം രൂപീകരിക്കുമെന്ന അല്‍ -ക്വൊയ്ദ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഐഎം ഭീകരര്‍ക്ക് പാകിസ്താനിലും അഫ്ഗാനിസ്താനിലും പരിശീലനം നല്‍കുന്നുവെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. വിദേശികളെ തട്ടിക്കൊണ്ടു പോകല്‍, സിറിയയിലെയും ഇറാഖിലെയും പോലെ ഇന്ത്യയിലും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ അശാന്തി സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഭീകരര്‍ക്കുളളത്.
വാഗാ അതിര്‍ത്തിയില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണവും ചൊവ്വാഴ്ച രണ്ട് ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ ഭീഷണിയും ഭീകരസംഘടനകള്‍ തമ്മിലുളള ബന്ധം ശക്തമാവുന്നതിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























