കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബറിനെതിരേ വീണ്ടും വെളിപ്പെടുത്തൽ; പത്രപ്രവര്‍ത്തന പരിശീലന കാലത്ത് അക്ബര്‍ തന്നോട് മോശമായി പെരുമാറിയെന്ന് വിദേശ മാധ്യമപ്രവര്‍ത്തക

മീ ടു കാന്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരേ വീണ്ടും ആരോപണം. പത്രപ്രവര്‍ത്തന പരിശീലന കാലത്ത് അക്ബര്‍ തന്നോട് മോശമായി പെരുമാറിയെന്ന് വിദേശ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊളംബിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണിവര്‍. പരിശീലന കാലത്ത് അക്ബര്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.
നിരവധി മാധ്യമപ്രവര്‍ത്തകര്‍ മീ ടു കാന്പയിനിലൂടെ അക്ബറിനെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അക്ബറിന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ആരോപണങ്ങളോട് അക്ബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























