ഇന്ത്യയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക്
ഇന്ത്യ, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലെത്തിയത്.
193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍, മനുഷ്യാവകാശ കൗണ്‍സിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തിരഞ്ഞെടുപ്പില്‍ 18 പുതിയ അംഗങ്ങളും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍
കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്കു വേണ്ടത്. ഏഷ്യ പസഫിക് മേഖലയില്‍നിന്ന് ഇന്ത്യയ്ക്കു പുറമെ ബഹ്റൈന്‍, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.
നേട്ടത്തില്‍ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയിദ് അക്ബറുദീന് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha