എം ജെ അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും അത് ഉന്നയിച്ചവരെയും പരിശോധിക്കുമെന്ന് അമിത് ഷാ
കേന്ദ്ര സഹമന്ത്രി എം ജെ അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്ന മി ടൂ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . ആരോപണങ്ങള്‍ ശരിയാകണമെന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ആരോപണങ്ങള്‍ ഉന്നയിച്ചവരെയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് കേന്ദ്രമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ അമിത് ഷായുടെ പ്രതികരണം. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മന്ത്രിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ കോണ്‍ഗ്രസും അക്ബറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിരുന്നു.
നിരവധി പേരാണ് അക്ബറിനെതിരെ മീ ടൂ കാംപെയിനിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിനു പുറമെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കൊളംബിയയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അക്ബറിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.
https://www.facebook.com/Malayalivartha