Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് കൂട്ടുപിടിച്ചത് കാമുകിയെ; കുഞ്ഞിനെ ചികിത്സിക്കാൻ ആശുപത്രിൽ പോകുന്നവഴിയിൽ കാറിൽ കയറിയ കാമുകി കഴുത്ത് ചുറ്റിവരിഞ്ഞതോടെ നെഞ്ചിനെ ലക്‌ഷ്യം വച്ച് ഭർത്താവിന്റെ വെടിയുതിർക്കൽ: മരണപ്പെടില്ലെന്ന് കണ്ടതോടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമവും!! അവിഹിത ബന്ധത്തിന് തടസമാസായ ഭാര്യയെ ഒഴിവാക്കാൻ അരങ്ങേറിയ ക്രൂരതയ്‌ക്കൊടുവിൽ...

13 OCTOBER 2018 12:02 PM IST
മലയാളി വാര്‍ത്ത

ഓടുന്ന കാറിനുള്ളിൽ അവിഹിത ബന്ധത്തിന് തടസം നിന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും, കാമുകിയും അറസ്റ്റിൽ. ഗാസിയാബാദ് രാജ്‌നഗര്‍ സ്വദേശി യശ്വന്ത് റാണ(25), കാമുകി മുരാദ്‌നഗര്‍ സ്വദേശി അന്‍ഷുല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യശ്വന്ത് റാണയുടെ ഭാര്യ ശിവാനിയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ രാത്രി 9.30 വരെയുള്ള മൂന്നര മണിക്കൂറിനിടെയാണ് ഡല്‍ഹി മീററ്റ് റോഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്‌നഗറിലെ ഒരു സ്‌കൂളില്‍ ഒരുമിച്ച് ജോലിചെയ്യുന്ന യശ്വന്ത് റാണയും കാമുകി അന്‍ഷുലും ചേര്‍ന്നാണ് യശ്വന്തിന്റെ ഭാര്യ ശിവാനിയെ കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാടന്‍തോക്ക് ഉപയോഗിച്ച് ശിവാനിയെ വെടിവച്ചെങ്കിലും മരിച്ചിട്ടില്ലെന്ന് കണ്ടതോടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്ന കാറിനുള്ളില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട പോലീസ് പട്രോളിങ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടി. ഇതോടെയാണ് ശിവാനിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്ന് വ്യക്തമായത്.

രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായ രാജ്കുമാര്‍ ശിവാനി ദമ്പതികളുടെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സംഭവ ദിവസം ദോഗട്ടിലെ വീട്ടിലായിരുന്ന ശിവാനിയെ ഡല്‍ഹി എയിംസില്‍ കുഞ്ഞിനെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് രാവിലെ നാല് മണിയോടെ കൂട്ടിക്കൊണ്ടുപോയത്. ഇവരെ ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ എത്തിച്ചെങ്കിലും വൈകുന്നേരമായിട്ടും ആശുപത്രിയില്‍ പോയില്ല.

തുടര്‍ന്ന് ആറ് മണിയോടെ മുരാദ്‌നഗര്‍ ഭാഗത്തേക്ക് കാറില്‍ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടെ അന്ഷുലും കാറില്‍ കയറി. ഗംഗാകനാല്‍ ഭാഗത്തേക്ക് കാറോടിച്ച യശ്വന്ത് പിന്നീട് റോഡില്‍ നിന്ന് അല്പംമാറിയുള്ള സ്ഥലത്തേക്ക് പോയി. ഇവിടെവച്ചാണ് ശിവാനിക്ക് നേരെ വെടിയുതിര്‍ത്തത്. കാറിന്റെ മുന്‍സീറ്റിലായിരുന്ന ശിവാനിയെ പിന്‍സീറ്റിലിരുന്ന അന്‍ഷുല്‍ ബലമായി പിടിച്ചിരുത്തിയിരുന്നു.

നെഞ്ചില്‍ വെടിയേറ്റ ശിവാനി ഉടന്‍ തന്നെ അബോധാവസ്ഥയിലായതോടെ കാര്‍ മീററ്റ് ഭാഗത്തേക്ക് നീങ്ങി. യാത്രയ്ക്കിടെ അന്‍ഷുലിനെ വഴിയിലിറക്കി വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് യശ്വന്ത് ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. എന്നാല്‍ മീററ്റിലേക്കുള്ള യാത്രയ്ക്കിടെ ശിവാനിക്ക് ബോധംതെളിയുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഭര്‍ത്താവിനെ പരിഭ്രാന്തിയിലാക്കി. ഭാര്യ മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ കാമുകിയെ വീണ്ടും ഫോണില്‍ വിളിച്ച യുവാവ് തിരികെ മുറാദ് നഗറിലേക്ക് യാത്രതിരിച്ചു.

ശിവാനിയെ എങ്ങനെയെങ്കിലും കൊലപ്പെടുത്താനായി കാമുകി വീണ്ടും യാത്രയില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ ശിവാനി ഉറക്കെകരയുകയും, കൈകാലിട്ടടിക്കുകയും ചെയ്തത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഓടുന്ന കാറില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട പോലീസ് പട്രോള്‍സംഘം ഡല്‍ഹിമീററ്റ് റോഡില്‍ ഇവരെ കിലോമീറ്ററുകളോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. സംഭവത്തില്‍ ശിവാനിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, ഭാഗ്യംകൊണ്ട് മാത്രമാണ് വെടിയേറ്റ യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഗാസിയാബാദ് റൂറല്‍ എസ്.പി എ.കെ. മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (13 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (13 hours ago)

Malayali Vartha Recommends