തെലങ്കാനയില്‍ എച്ച്1എന്‍1 പടരുന്നു, പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു
എച്ച്1എന്‍1 തെലങ്കാനയില്‍ പടര്‍ന്നു പിടിക്കുന്നു. അടുത്ത ദിവസങ്ങളിലായി 50 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എച്ച്1എന്‍1 കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വന്‍ വര്‍ധനയാണുണ്ടായതെന്ന് ഗവ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന് ഡയറക്ടര്‍ ഡോ. ശങ്കര്‍ പറഞ്ഞു.തെലങ്കാനയില്‍ എച്ച്1എന്‍1 പരിശോധന നടത്തുന്ന രണ്ട് കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ പരിശോധനാ സാമ്പിളുകള്‍ കെട്ടിക്കിടക്കുകയാണ്. നിരവധി പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വരും ദിവസങ്ങളില്‍ പനി ബാധിച്ച കൂടുതല്‍ പേര്‍ക്ക് എച്ച്1എന്‍1 പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്
"
https://www.facebook.com/Malayalivartha