രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരെ എതിര്‍പ്പുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും രജനികാന്തിന് ആരാധകരുണ്ട്. മാത്രമല്ല തമിഴ് ജനത അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ജി.കെ.വാസന്‍ തന്റെ പിതാവ് ജി.കെ.മൂപ്പനാരുടെ തമിഴ്മാനില കോണ്‍ഗ്രസ് പുനരജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അതിന് പിന്തുണമായി രജനികാന്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
രജനികാന്തിനെ പോലൊരാള്‍ കേവലം ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ചുരുങ്ങരുതെന്ന് പറഞ്ഞ ഇളങ്കോവന്‍, പക്ഷേ മതേതരത്വത്തെ പിന്തുണയ്ക്കുന്ന രജനികാന്ത് അടക്കമുള്ളവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
1996ല്‍ കോണ്‍ഗ്രസ് വിട്ട് മൂപ്പനാര്‍ തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ഡി.എം.കെയ്ക്ക് വോട്ട് ചെയ്യാനായിരുന്നു രജനിയുടെ ആഹ്വാനം. ജയലളിതയുടെ എ.ഡി.എം.കെ അധികാരത്തില്‍ വന്നാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























