ബോക്‌സിംഗ് താരങ്ങള്‍ക്ക് ഗര്ഭപരിശോധ: നടപടി വിവാദത്തില്‍

അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെയും ഗര്ഭപരിശോധനക്ക് വിധേയമാക്കിയ ബോക്‌സിംഗ് ഇന്ത്യയുടെ നടപടിയെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം. ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് കായികവകുപ്പ് സെക്രട്ടറി അജിത് ശരണ്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോക്‌സിംഗ് ഇന്ത്യ വ്യക്തമാക്കി.
അഖിലേന്ത്യാ ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡമനുസരിച്ച് വനിതാ മത്സരാര്‍ത്ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്‍ഭിണിയല്ലന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. എന്നാല്‍ ഇതിനു വിരുദ്ധമായി മത്സരങ്ങള്‍ക്കു മുമ്പ് അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെയും ബോക്‌സിംഗ് ഇന്ത്യ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്ന സായി കണ്‍സള്‍ട്ടന്ററ് ഡോ പി എസ് എം ചന്ദ്രന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്.
അവിവാഹിതകളെയും ചെറിയ പെണ്‍കുട്ടികളെയും ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്നത് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു. ഇത്തരം നടപടികളെ കുറിച്ച് അന്വേഷിക്കും. ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ ബോക്‌സിംഗ് ഇന്ത്യക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കായികവകുപ്പ് സെക്രട്ടറി അജിത് ശരണ്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























