ഐസിസിന്റെ പേരു പതിച്ച ടീഷര്‍ട്ട്: യുവാവ് അറസ്റ്റില്‍

ഭീകരസംഘടനയായ ഐസിസിന്റെ പേരു പതിച്ച ടീഷര്‍ട്ട് ധരിച്ച ഒരു യുവാവിനെ ഝാര്‍ഖണ്ഡ് പോലീസ് അറസ്റ്റു ചെയ്തു. ഝാരിയയില്‍ നടന്ന മുഹറം ആഘോഷത്തിനിടെയാണ് ഐസിസ് ടീഷര്‍ട്ട് ധരിച്ച യുവാവ് ശ്രദ്ധാകേന്ദ്രമായത്. ടീഷര്‍ട്ട് അച്ചടിച്ചയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഘോഷയാത്രയില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തി വീശിയ യുവാവിനെ പിന്നീട് സംഘാടകര്‍ തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
ഇയാളുടെ ടീഷര്‍ട്ടിലും പാകിസ്താന്‍ എന്ന് അച്ചടിച്ചിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും ഐസിസ് ടീഷര്‍ട്ട് ധരിച്ച യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഭീകര സംഘടനയുടെ പേരു പതിച്ച ടീഷര്‍ട്ട് ധരിച്ച 25 യുവാക്കളുടെ ചിത്രം സാമൂഹിക സൈറ്റില്‍ ഷെയര്‍ചെയ്യപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയില്‍ ഐസിസ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























