വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു; നാലുപേരെ കാണാതായി

വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുങ്ങിയ കപ്പലില്‍ നിന്ന് 23 പേരെ രക്ഷപ്പെടുത്തിയതായി നാവിക സേന അറിയിച്ചു. ടോര്‍പ്പിടോ റിക്കവറി വെസല്‍ എ 72 എന്ന കപ്പലാണ് വ്യാഴാഴ്ച രാത്രിയോടെ മുങ്ങിയത്. വിശാഖപട്ടണം തുറമുഖത്തിന് സമീപത്തായാണ് സംഭവം. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.
https://www.facebook.com/Malayalivartha
























