ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സ്ഥലം, വീട്, ഫ്‌ളാറ്റ് എന്നിവ വാങ്ങാനും വില്‍ക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ കള്ളപ്പണ ഇടപാടിന്റെ മുഖ്യകേന്ദ്രമായ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പിടിമുറുക്കാനാണു നടപടിയെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. മുംബൈ, ചൈന്നെ,ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലും രജിസ്‌ട്രേഷന്‍ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.സ്ഥലം, വീട്, ഫ്‌ളാറ്റ് എന്നീ ഇടപാടുകള്‍ക്കു പാന്‍കാര്‍ഡു നിര്‍ബന്ധമാക്കിയുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
പൈലറ്റ് പദ്ധതി എന്ന നിലയില്‍ ഡല്‍ഹിയില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു രണ്ടു മാസമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ മാസം ഒന്നുമുതല്‍ എല്ലാ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാണ്.
അഞ്ചുലക്ഷം രൂപ വരെയുള്ള കൈമാറ്റത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്ന ഇളവുണ്ട്. ആധാരം റജിസ്റ്റര്‍ ചെയ്യുന്ന പേപ്പറില്‍ ആധാര്‍ കാര്‍ഡ് എടുത്തപ്പോള്‍ നല്‍കിയ അതേ കൈവിരലടയാളം പതിക്കണം. അതിനു ശേഷം ഫോട്ടോയും. ആധാര്‍ കാര്‍ഡുള്ള വ്യക്തി രാജ്യത്ത് എവിടെ സ്ഥലം വാങ്ങിയാലും കേന്ദ്ര ധനമന്ത്രാലയത്തിനു സന്ദേശം ലഭിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-രജിസ്‌ട്രേഷന്‍ സംവിധാനം എല്ലാ സംസ്ഥാനങ്ങളും എര്‍പ്പെടുത്തണമെന്നു ധനമന്ത്രി ജെയ്റ്റ്‌ലി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























