Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗംഗാ നദി സംരക്ഷണത്തിനായി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ നിരാഹാരത്തിന്റെ 111-ാം ദിവസം മരണമടഞ്ഞു

19 OCTOBER 2018 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഗംഗാ നദി ശുദ്ധീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി നിരാഹാരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജിഡി അഗര്‍വാള്‍ ഇന്നലെ മരണമടഞ്ഞു. എണ്‍പത്തിയാറാമത്തെ വയസ്സില്‍ നൂറ്റിപ്പതിനൊന്ന് ദിവസം നിരാഹാരമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം മരിച്ചത്. കഴിഞ്ഞ ജൂണിലാണ് ഗംഗാനദിയെ ശുദ്ധമാക്കണമെന്ന ആവശ്യവുമായി അദ്ദേഹം നിരാഹാരം ആരംഭിച്ചത്.

പ്രൊഫസറുടെ മരണം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം തന്നെയാണ്. കാരണം ഹൈന്ദവര്‍ പുണ്യനദിയായിട്ടാണ് ഗംഗയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഗംഗാശുചീകരണം കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് ഗംഗാ നദി സ്ഥിതി ചെയ്യുന്നത്. അതിപുരാതന തീര്‍ത്ഥാടന നഗരങ്ങളുടെ പട്ടികയിലാണ് വാരണാസി.

ഗംഗയില്‍ കുളിച്ചാല്‍ ആത്മീയ വിമോചനവും സൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം. മരണസമയത്ത് കുടിക്കാന്‍ കൊടുക്കുന്നതും ഗംഗാജലമായിരുന്നു. അത് പണ്ടത്തെ ഗംഗാനദി. എന്നാല്‍ ഇന്ന് 1500 മൈല്‍ നീളമുള്ള ഈ നദിയില്‍ മുഴുവന്‍ വ്യാവസായിക മാലിന്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. മനുഷ്യമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉള്‍പ്പെടെ ഗംഗ ഇപ്പോള്‍ മലീമസമായിരിക്കുകയാണ്. കാലങ്ങളായി ഗംഗാ നദി ശുചീകരണത്തിനായി മുറവിളി ഉയരാന്‍ തുടങ്ങിയിട്ട്. മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ് ഗംഗാനദി.

ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രൊഫസര്‍ അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിശദമായ കത്ത് അയച്ചിരുന്നു. എങ്ങനെയാണ് ഈ പുണ്യനദിയെ പുനരുജ്ജീവിപ്പിക്കേണ്ടതെന്ന് വളരെ വിശദമായി തന്നെ അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. ഗംഗയുടെ മുകള്‍ഭാഗത്തുള്ള ജല വൈദ്യുത പദ്ധതികള്‍ റദ്ദാക്കുക, നദി വൃത്തിയാക്കുന്നതിനായുള്ള നിയമനിര്‍മ്മാണം നടത്തുക, വനനശീകരണം തടയുക, മണലെടുപ്പ് തടയല്‍ എന്നിവ അതില്‍ ഉള്‍പ്പെട്ടിരുന്നു.

കത്ത് ലഭിച്ചതിനെതുടര്‍ന്ന് അഗര്‍വാളിനെ സന്ദര്‍ശിക്കാന്‍ ഉമാഭാരതിയെ സര്‍ക്കാര്‍ അയച്ചിരുന്നു. ഉപവാസത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറയാനായിരുന്നു ഉമാഭാരതി എത്തിയത്. ഉമാഭാരതി വഴി ഫോണില്‍ നിതിന്‍ ഗഡ്കരി അഗര്‍വാളിനോട് സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ ഉപവാസത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു അഗര്‍വാളിന്റെ നിലപാട്. എന്റെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ എനിക്ക് സങ്കടമില്ല എന്നായിരുന്നു മോദിക്കയച്ച കത്തില്‍ അഗര്‍വാള്‍ എഴുതിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഗംഗയെ സംരക്ഷിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അദ്ദേഹം കത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസറായിരുന്നു ജിഡി അഗര്‍വാള്‍. എഞ്ചിനീയറിംഗ് ജോലിയില്‍ നിന്നാണ് അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകനിലേക്ക് എത്തിയത്. 2011-ല്‍ ഉത്തരാഖണ്ഡിലെ ഹൈന്ദവ സന്യാസികളുടെ ഒപ്പം ചേര്‍ന്ന് സ്വാമി ജ്ഞാന്‍ സ്വരൂപ് സനന്ദ് എന്ന പേര് സ്വീകരിച്ചു. കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. 2006-ലെ ഹിമാലയന്‍ യാത്രയിലാണ് അഗര്‍വാള്‍ ഗംഗാനദിയുടെ ശോചനീയാവസ്ഥ കണ്ട് അതിനെതിരെ പോരാടാന്‍ തീരുമാനിച്ചത്. 2008-ലും 2009-ലും രണ്ട് നിരാഹാര സമരങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അന്ന് ഭരീരഥി നദിയില്‍ ആരംഭിക്കാനിരുന്ന ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

അമ്പത് വര്‍ഷത്തിലധികമായി അദ്ദേഹത്തിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ഗുപ്തയാണ് അവസാന നാളിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. ഈ പോരാട്ടം തുടരാനാണ് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടതെന്ന് ഗുപ്ത പറയുന്നു. ''എനിക്കെല്ലാം നഷ്ടപ്പെട്ടു. എന്നാല്‍ നിനക്കത് നേടുവാന്‍ കഴിയും'' എന്നായിരുന്നു അഗര്‍വാളിന്റെ അവസാന വാക്കുകള്‍ എന്ന് ഗുപ്ത ഓര്‍മ്മിക്കുന്നു.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (12 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends