അതിര്‍ത്തി സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

അതിര്‍ത്തി സംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനായി നൂതന സാങ്കേതിക വിദ്യയായ ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പില്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കനേറില്‍ ബിഎസ്‌എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിനായി വിനിയോഗിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോട് കൂടി അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
സാധാരണയായി ജവാന്‍മാരെ രാജ്യത്തിന്റെ പരിപാലനത്തിനായി അതിര്‍ത്തിയില്‍ അതിര് തിരിച്ച് അവിടെ വിന്യസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ നടപടി ഫലത്തില്‍ വരാത്തതിനാലാണ് പുതിയ സങ്കേതിക വിദ്യ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























