Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിത്‌ലി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച മകളുടെ മൃതദേഹം ചാക്കിലാക്കി പിതാവ് ചുമന്നത് 8 കിലോമീറ്റര്‍!

20 OCTOBER 2018 12:04 PM IST
മലയാളി വാര്‍ത്ത

കാറ്റ് കശക്കിയറിഞ്ഞ ഗജപതി ജില്ലയിലെ ആതങ്കപുര്‍ ഗ്രാമത്തില്‍ നിന്നും വീണ്ടും വേദനിപ്പിക്കുന്ന കാഴ്ചകള്‍. തിത്‌ലി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ഏഴുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കാന്‍ പിതാവിന് അത് ചുമലിലേറ്റി നടക്കേണ്ടിവന്നു. മൃതദേഹം ചാക്കിലാക്കി ചുമന്നാണ് എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. വാഹനം കിട്ടാത്തതിനാല്‍ മുകുന്ദ് ഡോറയാണു മകള്‍ ബബിതയുടെ മൃതദേഹം ചാക്കിലാക്കി ചുമന്ന് കെയിന്‍പുര്‍ ഗവ.ആശുപത്രിയിലെത്തിച്ചത്.

കനത്ത മഴയും കാറ്റും മൂലം മഹേന്ദ്രഗിരിയിലുണ്ടായ മണ്ണിടിച്ചിലിനും പ്രളയത്തിനും ശേഷം ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വ്യഴാഴ്ച മുതല്‍ ബബിതയെ കാണാതാകുകയായിരുന്നു. പിന്നീട് അഴുക്കുചാലില്‍നിന്നു മൃതദേഹം 17-ാം തീയതി ബുധനാഴ്ച കണ്ടെത്തി. പെണ്‍കുട്ടി മരിച്ചതായി സര്‍ക്കാര്‍ അന്നു പ്രഖ്യാപിച്ചിരുന്നു. പോലീസ് എത്തി ഫോട്ടോയെടുത്തശേഷം മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ദരിദ്രനായ പിതാവിനു വാഹനം വാടകയ്‌ക്കെടുക്കാന്‍ നിവൃത്തിയില്ലായിരുന്നു. പോരാത്തതിനു പ്രളയത്തിലും മണ്ണിടിച്ചിലും റോഡുകള്‍ വ്യാപകമായി തകര്‍ന്നിരുന്നു. അതിനാല്‍, മൃതദേഹം ചുമക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതു വാര്‍ത്തയായതോടെ പോലീസ് തന്നെ ഇടയ്ക്ക് ഓട്ടോറിക്ഷ ക്രമീകരിച്ചാണു കുട്ടിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കലക്ടര്‍ അനുപം ഷാ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കലക്ടര്‍ കൈമാറി. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സഞ്ചരിച്ചു. കുട്ടിയുടെ മൃതദേഹം പിതാവ് ചുമക്കുന്ന കാഴ്ച വേദനയുളവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഈ ദൃശ്യം ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ 2016-ല്‍ നടന്ന സമാനമായ സംഭവം ജനം ഓര്‍ത്തു. അന്ന് ഭവാനിപട്‌ന ഗവണ്‍മെന്റ് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുകൊടുക്കാത്തതിനാല്‍ 60 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലേക്ക് ഭര്‍ത്താവ് ദാനാ മജ്ഗി 12 വയസുളള മകളുമൊത്ത് ഭാര്യയുടെ മുതദേഹം ചുമന്നു നീങ്ങിയിരുന്നു. പത്തുകിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ പ്രാദേശികചാനല്‍ റിപ്പോര്‍ട്ടറുടെ കണ്ണില്‍പ്പെട്ടു. അദ്ദേഹം ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടതോടെ ആംബുലന്‍സ് ലഭ്യമാക്കുകയായിരുന്നു. മനഃസാക്ഷിയെ നടുക്കിയ ആ സംഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഒഡിഷയിലുണ്ടായത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (5 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (5 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (5 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (6 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (6 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (6 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (6 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (6 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (6 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (6 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (6 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

Malayali Vartha Recommends