ശശി തരൂരിന് ബുദ്ധിയും തിരിച്ചറിവുമില്ലന്ന് സല്‍മാന്‍ ഖുര്‍ഷിദ്

തന്നെപ്പോലെ ബുദ്ധിയും തിരിച്ചറിവും ശശി തരൂരിനില്ലെന്ന് കോണ്‍ഗ്രസ് വക്താവും മുന്‍കേന്ദ്ര വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. മോഡിയുടെ ശുചീകരണത്തിലെ കള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ തരൂരിനായില്ലന്നും ഖര്‍ഷിദ് പറഞ്ഞു. ശുചിത്വയജ്ഞത്തിന് കോണ്‍ഗ്രസോ അതിന്റെ നേതാക്കളോ എതിരല്ല. എന്നാല്‍ ശുചീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ഉദ്ദേശശുദ്ധി തരൂര്‍ തിരിച്ചറിയേണ്ടിയിരുന്നു.
പതിവ് പത്രസമ്മേളനത്തിലായിരുന്നു ഖുര്‍ഷിദിന്റെ പരിഹാസം.
ഇനിയെങ്കിലും തരൂര്‍ കള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ പഠിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് ഉപദേശിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാര്‍ത്തകള്‍ നാണക്കേട് ഉണ്ടാക്കുന്നതാണ്. മോഡിയെ പ്രകീര്‍ത്തിക്കുന്നവര്‍ ശുചീകരണത്തിന്റെ പേരില്‍ നടക്കുന്ന നാടകങ്ങളെപ്പറ്റി പ്രതികരിക്കാത്തതിനെയും സല്‍മാന്‍ ഖുര്‍ഷിദ് ചോദ്യം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























