ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യ; ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നു: വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍. ശബരിമലയിലെ പ്രശ്‌നങ്ങളെ ബാബ്‌റി മസ്ജിദ് സംഭവുമായി ബന്ധപ്പെടുത്തി സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞതിനോട് ട് പ്രതികരിക്കുകയായിരുന്നു വിഎച്ച്പി
ശബരിമലയെ സീതാറാം യെച്ചൂരി അയോധ്യാവിഷയത്തോട് ഉപമിച്ചത് വളരെ നന്നായി. കാരണം ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്-വിനോദ് ബന്‍സാല്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ തനിനിറമാണ് പാരമ്പര്യവും മതവിശ്വാസവും ആചാരങ്ങളും ലംഘിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്നത്. കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് നേരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഹിന്ദു നിയമനങ്ങള്‍ക്കെതിരെയും സിപിഎം കണ്ണടയ്ക്കുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നുവെന്നും വിനോദ് ബന്‍സാല്‍ പറഞ്ഞു.
1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് സമാനമായതാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. കാവിവസ്ത്രവും കാവിക്കൊടികളുമായാണ് അന്നും അക്രമകാരികള്‍ എത്തിയതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























