അമൃത്‌സര്‍ ട്രെയിന്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ്

അമൃത്‌സര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ്. അപകടത്തില്‍ പരുക്ക് പറ്റിയവരേയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇസ്രായലിലേക്കുളള യാത്ര മാറ്റിവച്ചാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ സംഭവ സ്ഥലത്തെത്തിയത്.
മജിസ്റ്റ്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടെന്നും നാല് ആഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപെട്ടെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ജലന്തര്‍ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ദസറയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് അമൃത്‌സറില്‍ ട്രെയിന്‍ ഇടിച്ച് 61 ആളുകള്‍ കൊല്ലപെട്ടത്. 57 പേര്‍ക്ക് പരിക്കേറ്റു. ആളുകള്‍ കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കയറി നിന്നതാണ് അപകടത്തിന് കാരാണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ മരിച്ചവരുടെ കുടുബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























