നേതൃത്വമറിയട്ടേ..., ഡല്‍ഹി ആര്‍ എസ്എസ് ആസ്ഥാനത്തിനു മുന്നില്‍ ഇന്ന് ചുംബന സമരം

സദാചാര പൊലീസിംഗിനെതിരെ കൊച്ചിയിലെ കിസ് ഓഫ് ലൗ പ്രതിഷേധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഡല്‍ഹിയിലും സമരം സംഘടിപ്പിക്കുന്നു. ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധ സമരം നടക്കുക. കൊച്ചിയിലും മുംബൈയും കൊല്‍ക്കത്തയിലും ഹൈദരാബാദിലും സദാചാര പൊലീസിംഗിനെതിരെ ചുംബനം സമരം നടന്നിരുന്നു.
ഡല്‍ഹിയിലെ ചുംബന സമരത്തിന് വേണ്ടി തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ നൂറുകണക്കിന് പേര്‍ പിന്തുണ അറിയിച്ച് വന്നിട്ടുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ചുംബന സമരം നടത്തുന്നത്.
മൂവായിരത്തോളം സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്ക്. ചുംബന സമരത്തിനെതിരെ മതമൗലികവാദ സംഘടനകളും സര്‍ക്കാരും പ്രതികരിച്ച രീതി അംഗീകരിക്കാനാകില്ലെന്ന് ഡല്‍ഹിയിലെ ചുംബന സമരത്തിന്റെ സംഘാടകര്‍ പറഞ്ഞു. അതിനിടെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ സമരമായതിനാല്‍ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ആര്‍എസ്എസുകാര്‍ സമരത്തെ തടയാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലും സംഘപരിവാര്‍ സംഘടനകളാണ് ചുംബന സമരത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. ഡല്‍ഹിയിലെ പ്രതിഷേധം അക്രമത്തിലേക്ക് തിരിയുമെന്ന് സൂചനയുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ സമരമായതിനാല്‍ പോലീസിനെ ഉപയോഗിച്ച് സമരത്തെ ഒതുക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























