ആചാരം യുവതികളുടെ ഗുണത്തിന്;എനിക്ക്എല്ലാം മനസിലായി;യുവതികൾ മല ചവിട്ടേണ്ട,ശബരിമലയിൽ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിൽ: മലക്കം മറിഞ്ഞ് സുബ്രമണ്യൻ സ്വാമി

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതി
വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മുൻ നിലപാടിൽ നിന്ന് സ്വാമി മലക്കം മറിഞ്ഞത്. ശബരിമലയിൽ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആചാരം സ്ത്രീകളുടെ ഗുണത്തിനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ വികാരം സുപ്രീം കോടതിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളുമാണ് ഇപ്പോൾ ശബരിമലയില്‍ പ്രശ്നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു.
നേരത്തെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























