എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകള്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയെന്ന് അമൃത്സര്‍ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്
എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ആളുകള്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറിയെന്ന് അമൃത്സര്‍ ദുരന്തത്തിനു കാരണമായ ട്രെയിനിന്റെ ലോക്കോ പൈലറ്റ്. ട്രാക്കില്‍ ജനങ്ങള്‍ കൂടിനില്ക്കുന്നതുകണ്ട് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചു.
എന്നാല്‍ ട്രെയിന്‍ പാളത്തിലുണ്ടായിരുന്ന ആളുകള്‍ക്കു മുകളിലൂടെ കയറിയിറങ്ങി. ട്രെയിന്‍ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചു. ഇതോടെ തന്റെ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിന്‍ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് അരവന്ദ് കുമാര്‍ പറഞ്ഞു. ദസറ ആഘോഷങ്ങള്‍ക്കിടെ ട്രെയിനിടിച്ച് 61 പേര് മരിക്കാനിടയായ സംഭവം െ്രെഡവറുടെ അനാസ്ഥമൂലമല്ലെന്നു കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞിരുന്നു. ദസറ ആഘോഷം നടക്കുന്നതായി റെയില്‍വേ അധികാരികള്‍ക്കു വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാല്‍, െ്രെഡവര്‍ക്കെതിരേ നിയമനടപടി എ ടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
ട്രെയിനിടിച്ചു മരിച്ച 61 പേരില്‍ 39 പേരെ മാത്രമാണു തിരിച്ചറിയാനായത്. 72 പേര് ചികിത്സയിലാണ്. ട്രാക്കിനു സമീപം ആഘോഷങ്ങള്‍ നടത്തുന്നതില്‍നിന്നു ജനങ്ങള്‍ മാറി നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha