രാജ്യത്ത് വീണ്ടും ദുർമന്ത്രവാദക്കൊല; ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താൻ ഒൻപതു വയസ്സുകാരന്റെ തല അമ്മാവനും സഹോദരനും അറുത്തെടുത്തു

ഒഡിഷയിലെ ബോംഗിറില്‍ ദുർമന്ത്രവാദത്തിന്റെ മറവിൽ ഒൻപതുവയസ്സുകാരന്റെ തലയറുത്തെടുത്തതായി റിപ്പോർട്ടുകൾ. ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താനായി ഘനഷ്യാം റാണ എന്ന കുട്ടിയെ അമ്മാവനും സഹോദരും ചേര്‍ന്ന് ബാലീ നൽകുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 13 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ......
കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ കസിൻ സഹോദരന്‍ സംബാബന്‍ റാണയും ദുര്‍മന്ത്രവാദം പരിശീലിക്കുന്നവരായിരുന്നു. മന്ത്രാവദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കാന്‍ കുട്ടിയെ ബലി നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയും കുട്ടിയെ തന്ത്രപൂര്‍വം ബലിനല്‍കുന്ന ചടങ്ങിലെത്തിക്കുകയും ചെയ്തു. ദുര്‍ഗ്ഗാ പൂജ ദിവസമാണ് ബലിനല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.
കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലയറുത്ത് മാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അമ്മാവനെയും സഹോദരനെയും ചോദ്യം ചെയ്യുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ കൃത്യം നടത്തിയത് ഇവരാണെന്ന് പൊലീസിന് വ്യക്തമാവുകായായിരുന്നു. ഇവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കൃത്യത്തില്‍ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha























