മണ്‍വെട്ടിയെടുത്ത് ഗംഗാ ശുചീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിച്ചു

പ്രധാനമന്ത്രിയായാല്‍ ഇങ്ങനെ വേണം, കാലില്‍ മണ്ണുപറ്റാതെ സുഗന്ധം പൂശിയ പരവധാനികളിലൂടെ നടന്ന പ്രധാനമന്ത്രിമാരായിരുന്നു കുറച്ചുനാള്‍ മുമ്പ് വരെ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അവരില്‍നിന്നൊക്കെ വ്യത്യസ്ഥനായ ഒരു പ്രധാനമന്ത്രിയെ ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ ഗംഗാനദിയുടെ തീരത്ത് അടിഞ്ഞ് കൂടിയ ചെളി കോരാന്‍ മണ്‍വെട്ടിയുമായി രംഗത്തിറങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ശുചീകരണത്തിന് തുടക്കം കുറിച്ചത്.
ഗ്ലൗസും ഷൂസുമില്ലാതെ സാധാരണ തൊഴിലാളിയെ പോലെയായിരുന്നു പ്രധാനമന്ത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം ഒമ്പതു പേരെ ഉത്തര്‍പ്രദേശിലെ ശുചീകരണ യജ്ഞത്തിന്റെ ചുമതല പ്രധാനമന്ത്രി ഏല്‍പ്പിക്കുകയും ചെയ്തു. രാവിലെ അസിഘട്ടില്‍ എത്തിയ നരേന്ദ്ര മോദി ഗംഗാ തീരത്ത് 15 മിനിട്ടു നീണ്ട ഗംഗാപൂജയ്ക്കു ശേഷമാണ് മണ്‍വെട്ടിയുമായി ചെളി കോരാന്‍ ഇറങ്ങിയത്. യു.പി ബിജെ.പി അദ്ധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പയ്, മേയര്‍ രാം ഗോപാല്‍ മൊഹാലെ എന്നിവരും മോദിക്കൊപ്പം മണ്‍വെട്ടിയെടുത്തു.
അഖിലേഷ് യാദവിനെ കൂടാതെ ഭോജ്പുരി നടന്‍ മനോജ് തിവാരി, സൂഫി ഗായകന്‍ കൈലാഷ് ഖേര്‍, ഹാസ്യനടന്‍ രാജു ശ്രീവാസ്തവ, ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, സംസ്‌കൃത പണ്ഡിതന്‍ ദേവി പ്രകാശ് ദ്വിവേദി, എഴുത്തുകാരന്‍ മനു ശര്‍മ എന്നിവരും മോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























