എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് മുന്‍പില്‍വച്ച് യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും അട്ടഹാസം; വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പിക്കു നേരെ രൂക്ഷ വിമർശനം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് മുന്‍പില്‍വച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബി.ജെ.പിക്ക് നേരെ രൂക്ഷവിമര്‍ശനം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെയും കൂട്ടരുടെയും ചിരി.
തിവാരിയുടെ ഭൗതികദേഹം ശനിയാഴ്ച രാവിലെയാണ് ലക്നൗവിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിയമസഭാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. ഈ ചടങ്ങിനിടെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ വന്‍ നാണക്കേടിലാണ് ബി.ജെ.പി.വീഡിയോയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനുമാണ് മുന്‍നിരയില്‍ ഇരിക്കുന്നത്. മന്ത്രിമാരായ മൊഹസിന്‍ റാസയും അശുതോഷ് ടണ്ഠനും പിന്‍നിരയില്‍ ഇരിക്കുന്നതും കാണാം. മന്ത്രിമാരോട് പുറകോട്ടുതിരിഞ്ഞ് എന്തോ കാര്യം മുഖ്യമന്ത്രി സംസാരിക്കുന്നതും പിന്നീട് എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികള്‍ കേവലം ഫോട്ടോ എടുക്കാനുള്ള ചടങ്ങുകളല്ലെന്ന് ബി.ജെ.പി തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ ഉന്നത നേതാവ് വാജ്പയിയുടെ മരണാന്തര ചടങ്ങിനിടയിലും സമാന സംഭവമുണ്ടായിരുന്നു.
ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖമെന്ന് സമാജ് വാദി പാര്‍ട്ടിയും പ്രതികരിച്ചു. മനുഷ്യത്വത്തില്‍ നിന്ന് എത്ര അകലെയാണ് അവരെന്നതാണ് ഇത് തെളിയിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും മൂല്യത്തെ കുറിച്ച് ഇവര്‍ക്ക് അറിയില്ല. രാഷ്ട്രീയം മാത്രമാണ് അവര്‍ക്ക് പ്രധാനപ്പെട്ടതെന്നും സമാജ് വാദി പാര്‍ട്ടി വക്താവ് ആരോപിച്ചു.
https://www.facebook.com/Malayalivartha























