സ്‌പൈസ് ജെറ്റ് വിമാനം ടേക്-ഓഫിനിടെ പോത്തിനെ ഇടിച്ചു

ഡല്‍ഹിയ്ക്കു പോവുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ടേക്-ഓഫിനിടെ സൂറത്ത് വിമാനത്താവളത്തില്‍ പോത്തിനെ ഇടിച്ചു. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേയ്ക്ക് മാറ്റി യാത്ര തുടര്‍ന്നു. സൂറത്തില്‍ നിന്നുളള സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനങ്ങല്‍ അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തവയ്ക്കുകയാണെന്ന് പ്രസ്താവനയില്‍ അവര്‍ അിറയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തെ ഇന്ത്യയുടെ വ്യോമസുരക്ഷാ നിലവാരം വളരെ മികച്ചതാണ്. ഇത് വ്യോമഗതാഗത രംഗത്തേയ്ക്ക് ധാരാളം സ്വകാര്യ എയര്‍ലൈനുകള്‍ കടന്നുവരാന്‍ ഇടയാക്കി.എങ്കിലും വിമാനത്താവളങ്ങളില്‍ ജന്തുക്കള്‍ മൂലമുളള അപകടങ്ങ 2008 ല്‍ നൂറോളം ഫ്‌ളൈറ്റുകള്‍ റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷികളുമായി കൂട്ടിമുട്ടി വിമാനങ്ങള്‍ക്ക് കേടുവരികയോ യാത്രമാറ്റിവയ്ക്കകയോ ചെയ്യുന്നതുമായി താരതമ്യം ചെയ്ത് ഇതിനെ നിസ്സാരമായി കാണരുതെന്നും വിമാനത്താവളങ്ങളിലെ വേലിക്കെട്ടുകള്‍ക്ക് മുകളിലൂടെ പക്ഷികള്‍ പറക്കുന്നതുപോലെ മൃഗങ്ങള്‍ക്കു പറക്കാനാവില്ലെന്ന് ഓര്‍ക്കണമെന്നും സ്‌പൈസ് ജെറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സജ്ജീവ് കപൂര്‍ കുറ്റപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























