നാഗപട്ടണം സ്വദേശികളായ അഞ്ച് തമിഴ്‌നാട്ടുകാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി

നാഗപട്ടണം സ്വദേശികളായ അഞ്ച് തമിഴ്‌നാട്ടുകാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. വടക്കന്‍ ശ്രീലക്ഷയിലെ നെടുംതീവില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബോട്ടും ലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടലതിര്‍ത്തി വേര്‍തിരിച്ചിരിക്കുന്നത് വ്യക്തമല്ലാത്തതിനാല്‍ ഇരു രാജ്യങ്ങളിലെയും മത്സ്യതൊഴിലാളികള്‍ അതിര്‍ത്തി ഭേദിക്കല്‍ പതിവാണ്.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശ്രീലങ്കയില്‍ നിലവില്‍ തടവിലുള്ള എട്ട് തമിഴ്‌നാട് സ്വദേശികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദിയോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























