ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

ജമ്മു കശ്മീരിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും ഉര്‍ദു പതിപ്പുകള്‍ വാങ്ങി പൊതുവിദ്യാലയങ്ങളില്‍ വെക്കണമെന്ന ഉത്തരവിറക്കിയത്. ഈ ഉത്തരവ് പിന്‍വലിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. ഒക്‌ടോബര്‍ നാലിനാണ് ഗീതയുടെയും രാമായണത്തിന്റെയും ഉര്‍ദു പതിപ്പുകള്‍ വാങ്ങി വിദ്യാലയങ്ങളും കോളജുകളും ലൈബ്രറികളും സൂക്ഷിക്കണമെന്ന ഉത്തരവ് പുറത്തിറങ്ങിയത്. ഇത് വന്‍വിവാദമായിരുന്നു.
സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ ലൈബ്രറികളും തെരഞ്ഞെടുത്ത് ഹിന്ദു മതഗ്രന്ഥങ്ങള്‍ നിര്‍ബന്ധമാക്കുന്നത് എന്തുകൊണ്ടാണെന്നും കശ്മീരില്‍ ഭൂരിപക്ഷമുള്ള മറ്റു മതങ്ങള്‍ ഒഴിവാക്കപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുല്ല ആരോപിച്ചിരുന്നു. 68 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്താണ് പൊതുസ്ഥാപനങ്ങളില്‍ ഹിന്ദു മതഗ്രന്ഥങ്ങള്‍ നിര്‍ബന്ധമാക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























