ലക്ഷ്മീകാന്ത് പര്‍സേക്കറെ ഗോവ മുഖ്യമന്ത്രി

ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മീകാന്ത് പര്‍സേക്കറെ തെരഞ്ഞെടുത്തു. തലസ്ഥാനത്തു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗമാണ് പര്‍സേക്കറെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവില്‍ ഗോവ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയാണ് പര്‍സേക്കര്‍. കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിനു വേണ്ടി മനോഹര്‍ പരീക്കര്‍ രാജിവച്ച ഒഴിവിലാണ് പര്‍സേക്കറെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
കേന്ദ്രനേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും ആശീര്‍വാദത്തോടെയാണ് പര്‍സേക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലാണ് പര്‍സേക്കര്‍ക്ക് നറുക്കുവീഴാന്‍ കാരണമായത്. നേരത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗോവയിലെ ബിജെപിയുടെ ക്രിസ്ത്യന്‍ മുഖവുമായ ഫ്രാന്‍സിസ് ഡിസൂസ മുഖ്യമന്ത്രിസ്ഥാനത്തിന് പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു. ഇദ്ദേഹത്തിന് 10 എംഎല്‍എ മാരുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ നടന്ന നിയമസഭാകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം ഉണ്ടാകാതെ വന്നതോടെ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. കേന്ദ്ര നിരീക്ഷകനായി രാജീവ് പ്രതാപ് റൂഡിയാണ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്തത്.
താന്‍ മുഖ്യമന്ത്രിയായല്ല സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കില്‍ മന്ത്രിസഭയില്‍ കാണില്ലെന്ന ഫ്രാന്‍സിസ് ഡിസൂസയുടെ വെല്ലുവിളി നേതൃത്വം അവഗണിച്ചതോടെ ഗോവ ബിജെപി ഘടകത്തില്‍ പുതിയ പ്രതിസന്ധിക്ക് കളം ഒരുങ്ങിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























