ട്രെയിൻ ഇടിച്ച് തെറിപ്പിക്കുന്നതിന് മുമ്പ് കൈയിലിരുന്ന പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛൻ; അമൃത്‌സറില്‍ ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയപ്പോൾ സെക്കന്റുകൾക്കിടയിൽ സംഭവിച്ചത്...

പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുത്തി യുവതി. പഞ്ചാബ് അമൃത്‌സറില്‍ ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞ് കയറി 61 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നു വിശാല്‍ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞ്.
കുഞ്ഞുമായി പിതാവ് ബുദ്ധിറാം ദസറ ആഘോഷം കണ്ടുനില്‍ക്കുമ്പോഴായിരുന്നു ട്രെയിന്‍ പാഞ്ഞടുത്തത്. മരണം അടുത്തെന്ന് മനസ്സിലാക്കിയതോടെ കുഞ്ഞെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന് കരുതിയ ബുദ്ധിറാം കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനെ അദ്ദേഹം വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ ആയിരുന്നു. ഇത് കണ്ട് ജനക്കൂട്ടം സ്തംഭിച്ചു നില്‍ക്കുമ്പോഴാണ് മീനകുമാരി കുഞ്ഞ് നിലത്ത് വീഴുന്നതിന് മുമ്പ് ചാടി പിടിച്ചത്.
മീനകുമാരി രക്ഷിച്ച കുഞ്ഞിന് തലയ്ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞിന് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മീനകുമാരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ രാധികയ്ക്കും പരിക്കേറ്റിരുന്നു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഞ്ഞിന്റെ രക്ഷകയായ മീനദേവി നേപ്പാള്‍ സ്വദേശിനിയാണ്. വീട്ടുജോലിക്കായാണ് മീനേദേവി ഇന്ത്യയിലെത്തിയത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം മീനകുമാരിയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ്.
https://www.facebook.com/Malayalivartha




















