നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന്റെ പുതിയ നീക്കം; മുതിർന്ന നേതാക്കന്മാരെ പ്രചരണത്തിനായി കളത്തിലിറക്കാൻ ഹൈ കമാൻഡ് നിർദേശം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രം നടപ്പിലാക്കാനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്സ്. സംസ്ഥാന അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കന്മാരെ മത്സരിപ്പിക്കാതിരിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ തന്ത്രം. പകരം മുതിർന്ന നേതാക്കന്മാരോട് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കോണിലും പ്രചാരണത്തിനായി കളത്തിലിറങ്ങാനാണ് ഹൈ കമ്മാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യപ്രദേശിലെ നേതാക്കളായ , ജ്യോതിത്യരാദ്യ സിന്ധ്യ, കമൽനാഥ് , രാജസ്ഥാനിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, സിപി ജോഷി എന്നിവരോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നില്‍ക്കാന്‍ ആവശ്യപ്പെടാൻ സാധ്യതയുണ്ട് . എന്നാൽ, ഇവരെല്ലാം മത്സരിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് കോണ്‍ഗ്രസിന് പറയേണ്ടി വരും എന്ന പ്രതിസന്ധിയും കോണ്‍ഗ്രസിനുണ്ട്. ഇത് തരണം ചെയ്യുന്നതിന് കൂടി വേണ്ടിയാണ് ഈ തീരുമാനം കോണ്‍ഗ്രസ് എടുത്തത്.
ഈ തീരുമാനം പ്രധാനമായും പാര്‍ട്ടി എടുക്കാനുള്ള കാരണം, ഇവര്‍ മത്സരിക്കുകയാണെങ്കില്‍ അവരവരുടെ മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടി വരും. അത് ഒഴിവാക്കി സംസ്ഥാനo മുഴുവന്‍ പ്രചരണം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇത് പ്രധാനമായും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നടപ്പിലാക്കുക എന്നും ''ഇക്കണോമിക് ടൈമ്സിനോട്'' ഈ നേതാവ് പറഞ്ഞു.
നേരത്തെ അശോക് ഗെഹ്ലോട്ട് 1998ല്‍ ആദ്യമായി മുഖ്യമന്ത്രിയാവുമ്പോള്‍ എംപിയായിരുന്നു. ഹെവാസന്‍ എംപിയായിരുന്ന അശോക് ഗെഹ്ലോട്ടിനോട് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ ഹൈക്കമാന്‍ഡു ആവശ്യപ്പെടുകയായിരുന്നു. 2012ല്‍ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായ വിജയ് ബഹുഗുണയും എംപിയായിരുന്നു. ഭൂരിപക്ഷം ലഭിച്ചപ്പോള്‍ വിജയ് ബഹുഗുണയോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha




















