ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചുമത്സരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചുമത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേന്ദ്രത്തിലേയും മഹാരാഷ്ട്രയിലേയും സര്‍ക്കാരില്‍ ശിവസേന പങ്കാളികളാണ്. രണ്ടു പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചിരുന്നെങ്കില്‍ ശിവസേനയും ബിജെപിയും രണ്ടു സര്‍ക്കാരിലും ഒന്നിച്ചുവരില്ലായിരുന്നു. ആരും സ്വന്തം വീടിനു തീയിട്ടു സന്തോഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ മോദി വിമര്‍ശനത്തെ നിസാരമായ കാര്യങ്ങളെന്നു ഫഡ്നാവിസ് തള്ളി. രാഷ്ട്രീയത്തില്‍ എന്താണു സംസാരിക്കുന്നതെന്നോ കാണാന്‍ പോകുന്നതെന്നോ നിശ്ചയിക്കാനാവില്ല. ഇതൊക്കെ നിസാര കാര്യങ്ങളാണ്. തങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടലുകളില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
https://www.facebook.com/Malayalivartha




















