വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുന്നു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പാക് സൈന്യത്തിന്റെ ഷെല്‍ പൂഞ്ച് ജില്ലയില്‍ ബ്രിഡേഗ് ആസ്ഥാനത്ത് പതിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബ്രിഡേഗ് ആസ്ഥാനത്തെ സ്‌റ്റോറിനുമുകളിലാണ് ഷെല്‍ പതിച്ചത്. ഇത് പൂര്‍ണമായും കത്തിനശിച്ചു. പൂഞ്ചിലെ മോതിമഹലില്‍ 93 ാം ബ്രിഗേഡ് ആസ്ഥാനത്താണ് ഷെല്‍ പതിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പാക്കിസ്ഥാന്‍ നിയന്ത്രണരേഖയിലെ രജൗരി ജില്ലയില്‍ ഷെല്ലാക്രമണം നടത്തിവരികയാണ്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരും കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാന്‍ സൈന്യം റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ചെറു ആയുധങ്ങളും ഉപയോഗിച്ച് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha























