ആര്‍എസ്‌എസ് സംഘികള്‍ക്ക് ഭയമുണ്ടെങ്കില്‍ അവര്‍ വീട്ടില്‍ ഇരുന്നോട്ടെ... യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സന്നിധാനത്തെ കലാപഭൂമിയാക്കിയ സംഘപരിവാറിനെതിരെ തമിഴ് സ്ത്രീകൾ

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. അതിനിടയിലാണ് സംഘപരിവാറിനെതിരെ തമിഴ് സ്ത്രീകളുടെ ഗാനം വൈറലാകുന്നു. സംഘപരിവാറും ചില സംഘടനയും അതിക്രമത്തിന്റെ പാത സ്വീകരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചുമാണ് തമിഴ് യുവതികളുടെ വീഡിയോ ഗാനം. പീപ്പിള്‍ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ അവതരിപ്പിച്ച ഗാനം വിളവ് ടിവിയാണ് സംപ്രേഷണം ചെയ്തത്. നാല് യുവതികളാണ് നൃത്തം വെക്കുന്നത്. ഒപ്പം ശബരിമലയും സന്നിധാനവും പമ്ബയുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശബരിമലയില്‍ ഞങ്ങളെ പ്രവേശിപ്പിക്കാത്തത് ന്യായമാണോ എന്ന് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ പാട്ട് പാടി ഡാന്‍സ് ചെയ്താണ് യുവതികള്‍ രംഗത്തെത്തുന്നത്. അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാല്‍ പെണ്‍കുട്ടികള്‍ വന്നാല്‍ യാതൊരു കുഴപ്പവുമില്ല. യഥാര്‍ത്ഥ സ്വമിമാര്‍ക്കും സ്ത്രീകള്‍ വരുന്നത് പ്രശ്നമല്ല. പ്രശ്നം മുഴുവന്‍ ഉണ്ടാക്കുന്നത് സംഘികള്‍ മാത്രമാണെന്ന് വീഡിയോയില്‍ പറയുന്നു.
സാമ്ബ്രദായിക ആചാരങ്ങള്‍ മാറണമെന്നും സ്ത്രീകളെ പരിഗണിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നു. അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. അയ്യപ്പന് ഞങ്ങളെ ഭയമില്ല. അയ്യപ്പന്റേയും പുരുഷഭക്തരുടെയും ബ്രഹ്മചര്യത്തിലും ഞങ്ങള്‍ക്കും ഭയമില്ല. ആര്‍എസ്‌എസ് സംഘികള്‍ക്ക് അക്കാര്യത്തില്‍ ഭയമുണ്ടെങ്കില്‍ അവര്‍ വീട്ടില്‍ ഇരുന്നോട്ടെ. നാലുമണിക്ക് ഭര്‍ത്താവിനെ എഴുന്നേല്‍പ്പിച്ച് ഞാനും അദ്ദേഹമെടുക്കുന്ന വ്രതമെല്ലാം എടുത്തു. പുരുഷ ഭക്തന്മാര്‍ കൂട്ടത്തോടെ വീട്ടില്‍ വന്നു രാത്രി മുഴുവന്‍ ഭജനം പാടി. നിങ്ങളുടെയെല്ലാം ആരോഗ്യത്തിനു ഞാന്‍ ഭക്ഷണം പാചകം ചെയ്തു തന്നു. അന്നൊന്നും അശുദ്ധിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അമ്ബലത്തില്‍ വന്നപ്പോള്‍ പറയുന്നു സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്ന്'- ഇവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha























