അജ്ഞാതന്റെ വെടിയേറ്റ് ഫാക്ടറി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതി വെടിയേറ്റു മരിച്ചു. മുസഫര്‍നഗറിലെ ഷാമംലിയില്‍ ഫാക്ടറി ജീവനക്കാരിയായ മസും ദേവി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അജ്ഞാതനായ യുവാവ് യുവതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ ലഭിച്ചതായും ഷാമംലി എസ്ഐ അശോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























