നിര്‍ഭയയുടെ ദേശത്ത് നിന്നൊരു നന്മക്കഥ
ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെ ഡല്‍ഹി സ്ത്രീകള്‍ക്ക് ഒരു പേടി സ്വപ്നമായി മാറിയിരുന്നു. എന്നാല്‍ ആ ഡല്‍ഹിയിലും മനസില്‍ നന്മയുള്ളവര്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് നേഹാ ദാസ് എന്ന യുവതിയുടെ കുറിപ്പ്.
ജോലി കഴിഞ്ഞ് നേഹ ഇറങ്ങിയത് രാത്രി പന്ത്രണ്ട് മണിയടുക്കാറായപ്പോഴാണ്. തെരുവ് ശൂന്യമായിരുന്നു, ഭയത്തോടെ ഓട്ടോ കാത്ത് നിന്നപ്പോള്‍ ഒരു ഓട്ടോക്കാരന്‍ എത്തിയത്രേ.
വീട്ടില്‍ സുരക്ഷിതമായി എത്തിച്ച ശേഷം പണം കൊടുത്തപ്പോള്‍ ഓട്ടോക്കാരന്‍ പറഞ്ഞ മറുപടി ഇതായിരുന്നു; 'മാഡം ഈ സമയത്ത് സ്ത്രീകളോട് ഞാന്‍ ചാര്‍ജ്ജ് വാങ്ങാറില്ല. കാരണം, അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നതാണ് പ്രധാനം.'
ഡല്‍ഹി പോലെയൊരു സ്ഥലത്ത് ഇത്തരമൊരു അനുഭവം അപ്രതീക്ഷിതമായിരുന്നു. എന്തായാലും പണം നല്‍കി. രാത്രി ആയതിനാല്‍ അധികം നല്‍കിയ തുക സ്വീകരിച്ചില്ല.
സുരക്ഷിതമായി വീട്ടില്‍ എത്തിച്ച ആ നല്ല മനുഷ്യന്റെ പേര് പ്രവീണ്‍ രഞ്ജന്‍ എന്നാണ്. അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടാണ് നേഹ എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha