കർണാടകയിൽ അടിപതറി ബിജെപി ;ബെല്ലാരി തട്ടകം കൈവിട്ടുപോയി റെഡ്ഢിമാർക്ക് തിരിച്ചടിയായി ; കോൺഗ്രസിനും ജെഡി എസിനും വൻ മുന്നേറ്റം;കാവിക്കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകർന്നടിഞ്ഞു
കര്‍ണ്ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വന്‍ മുന്നേറ്റം. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചത് ബെല്ലാരിയിലെ വന്‍തോല്‍വി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും രണ്ട് നിയമസഭ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം പാര്‍ട്ടിക്ക് തികച്ചും ഒരു ഷോക്കായി മാറി.
2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന കാവിക്കോട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ പൊട്ടിതകര്‍ന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ഉഗ്രപ്പ വിജയമുറപ്പിച്ചു.മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമര്‍ശനമുണ്ടായെങ്കിലും സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി.രണ്ട് ലക്ഷത്തിനടുത്താണ് ഇവിടെ ലീഡ് നില.അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോള്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയില്‍ അഭിമാനപോരാട്ടമായിരുന്ന
ഷിമോഗ ലോക്സഭാ സീറ്റിൽ ബിജെപി നേതാവ് ബി.എസ്. യെഡ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് വിജയിച്ചത്. ഇവിടെയും ആദ്യം ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തിരുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ചെറിയ രീതിയിലാണെങ്കിലും ലീഡ് നിലനിർത്തിയാണ് ജെഡിഎസിന്റെ മധുബംഗാരപ്പയെ രാഘവേന്ദ്ര പരാജയപ്പെടുത്തിയത്. ജാമഖണ്ഡി നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ എ.എസ്. ആനന്ദ് ന്യാം ഗൗഡ 39,480 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി വിജയിച്ചു.1,09,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
മാണ്ഡ്യ ലോക്സഭാ സീറ്റിൽ ജെഡിഎസ് 2,33,517 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ ജെഡിഎസ് സ്ഥാനാർഥി എൽ.ആർ. ശിവരാമഗൗഡ 2004ൽ നടൻ എം.എച്ച്. അംബരീഷ് നേടിയ റെക്കോർഡ് ഭൂരിപക്ഷം തകർത്തു. അന്ന് 1,24,438 വോട്ടുകളുടെ ഭൂരിപക്ഷമാണ് അംബരീഷ് നേടിയത്.
എം.പിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബി.ജെ.പി ബിജെപി കളത്തിലിറക്കിയത്.നേരത്തെ 2009ല്‍ ശാന്ത ബെല്ലാരിയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ശാന്തയെ കളത്തിലിറക്കിയത്.എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോണ്‍ഗ്രസ് നേതാവ് ഡി. ശിവകുമാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ ബി.ജെ.പി ആഞ്ഞുപിടിക്കുകയായിരുന്നു . എന്നാല്‍ വോട്ടെടുപ്പി
നൊടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ പതിനാല് വര്‍ഷമായി ബി.ജെ.പി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടു. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ ഡി. ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങളാണ് ബെല്ലാരിയിൽ വിജയംകണ്ടത് . ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായ എൽ.ചന്ദ്രശേഖർ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ പത്രിക പിൻവലിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha