കേന്ദ്ര മാനവശേഷി വികസനമന്ത്രി രാം ശങ്കര്‍ കതേരിയ ബിരുദ മാര്‍ക്ക് പട്ടിക തിരുത്തിയെന്നാരോപണം

കേന്ദ്ര മാനവശേഷി വികസനമന്ത്രി രാം ശങ്കര്‍ കതേരിയ ബിരുദ മാര്‍ക്ക് പട്ടിക വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപണം. വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിവാദം കൊഴുക്കുന്നത്. എന്നാല്‍, ഇത് മന്ത്രി നിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കതേരിയ മോദി മന്ത്രിസഭയില്‍ അംഗമായത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബി.എസ്.പി നേതാവ്, കതേരിയ മാര്‍ക്ക് പട്ടിക തിരുത്തിയെന്ന് ആരോപിച്ച് 2010ല്‍ അലഹബാദ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അലഹബാദ് കോടതി വിഷയം പരിഗണനക്കെടുക്കാന്‍ ആഗ്ര കോടതിക്ക് അയച്ചു. ഈമാസം 26ന് ഹരജിയില്‍ കോടതി വാദം കേള്‍ക്കും. ആഗ്ര മണ്ഡലത്തെയാണ് ബി.ജെ.പി നേതാവായ കതേരിയ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്നത്.
തനിക്കെതിരെ ദിവസത്തില്‍ നാല് കേസ് എന്ന മട്ടില്‍ മുന്‍ ഉത്തര്‍പ്രദേശ് ബി.എസ്.പി സര്‍ക്കാര്‍ കേസുകള്‍ ചുമത്തുകയായിരുന്നെന്നും അതില്‍ ഒന്നാണ് മാര്‍ക്ക് തട്ടിപ്പ് ആരോപണമെന്നും കതേരിയ പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതി തന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയും സമാന ആരോപണം നേരിടുന്നുണ്ട്. ബിരുദം നേടിയെന്ന് ഇറാനി അവകാശപ്പെടുന്നുണ്ടെങ്കിലും ശരിയല്ലെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























