ഗൗണ്ട് സീറോ ഉച്ചകോടിയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തത് എട്ടുവയസുകാരന്‍

സൈബര്‍ സുരക്ഷയെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തിയത് എട്ടു വയസ്സുകാന്‍. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ റൂബന്‍ പോള്‍ എന്ന കൊച്ചുമിടുക്കനാണ് ഗ്രൗണ്ട് സീറോ ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. പുതുതലമുറയെ സൈബര്‍ സുരക്ഷയില്‍ വൈദഗ്ധ്യമുള്ളവരാക്കുക എന്നതിനെക്കുറിച്ചാണ് റൂബന്‍ പോള്‍ പ്രഭാഷണം നടത്തിയത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങായിരുന്നു കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകന്‍. ഒന്നര വര്‍ഷം മുമ്പാണ് കമ്പ്യൂട്ടര്‍ ലാംഗ്വേജിനെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചതെന്ന് ഈ മിടുക്കന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ റൂബന്‍ പ്രൂഡന്റ് ഗെയിംസ് എന്ന ഗെയിമിങ് സ്ഥാപനം തുടങ്ങി. ഈ കമ്പനിയുടെ സി.ഇ.ഒയാണ് റൂബന്‍ ഇപ്പോള്‍.
ഒഡിഷ സ്വദേശിയായ പിതാവ് മനോ പോള്‍ ആണ് റൂബനെ കമ്പ്യൂട്ടര്‍ ലോകത്തേക്ക് വഴിനടത്തിയത്. മകന്റെ കമ്പനിയില്‍ പിതാവ് പങ്കാളിയുമാണ്. സൈബര്‍ സുരക്ഷ സംബന്ധിച്ച് റൂബന്‍ പ്രഭാഷണം നടത്തുന്ന നാലാമത് കോണ്‍ഫറന്‍സ് ആണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























