പൈലറ്റുമാര്‍ തമ്മിലടിച്ചു, മുംബൈ-ദുബായ് വിമാനം വൈകിയത് ഒന്നര മണിക്കൂര്‍

കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് മുംബൈദുബായ് വിമാനം വൈകിയത് ഒന്നര മണിക്കൂര്‍. ജെറ്റ് എയര്‍വേയ്‌സിന്റെ 9ഡബഌൂ 542 വിമാനമായിരുന്നു സംഭവം. പൈലറ്റ് രാജ് കല്‍റ സഹപൈലറ്റ് രോഹിത് രാമചന്ദ്രനെ കയ്യേറ്റം നല്‍കിയതായിട്ടാണ് ആരോപണം.
സഹപൈലറ്റിനെ മാറ്റിയതിന് ശേഷം ഒടുവില്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പറന്നുയര്‍ന്നത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 9.06 നായിരുന്നു സംഭവം. വിമാനം പറത്താന്‍ തുടങ്ങുമ്പോഴായിരുന്നു ഇരുവരും തര്‍ക്കം തുടങ്ങിയത്. ഇത് വഴക്കില്‍ കലാശിച്ചതോടെ പൈലറ്റ് സഹപൈലറ്റിനെ കൈകാര്യം ചെയ്തു.
ഇതേ തുടര്‍ന്ന് പൈലറ്റിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് സഹ പൈലറ്റ് ഇറങ്ങിപ്പോകുകയും കമ്പനി മാനേജ്‌മെന്റിന് പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനത്തില്‍ നിന്നും മറ്റൊരു സഹ പൈലറ്റിനെ വിളിച്ചുവരുത്തി രാജ് കല്‍റയ്‌ക്കൊപ്പം വിടുകയും രോഹിതിനെ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറ്റി അയയ്ക്കുകയും ചെയ്തു. സംഭവം വലച്ചത് യാത്രക്കാരെയായിരുന്നു. ഒരു മണിക്കൂറും 23 മിനിറ്റുമായിരുന്നു വിമാനം താമസിച്ചത്. 10.29 നാണ് പിന്നീട് വിമാനം പുറപ്പെട്ടത്. രണ്ടു പേരും തമ്മില്‍ ആകാശത്ത് വെച്ച് വഴക്കുണ്ടാകില്ലെന്ന് ഒരുറപ്പും ഇല്ലാത്തതിനാലാണ് സഹ പൈലറ്റിനെ മാറ്റി കാര്യം ലഘൂകരിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























