ഞാന്‍ പണ്ടേ ഗാന്ധിയുടെ ആള്... ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്കും തീവ്രവാദത്തിനും പരിഹാരം കാണാനാകും

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ ആഗോള താപനത്തിനും തീവ്രവാദത്തിനും പരിഹാരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധിജി വിശ്വസിച്ച അക്രമരാഹിത്യം ഇന്നത്തെ സമൂഹത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
മഹാത്മ ഗാന്ധിയുടെ തത്വങ്ങളും ആദര്‍ശങ്ങളും എപ്പോഴും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നു വളരെ പ്രസക്തിയുണ്ടെന്നും നരേന്ദ്ര മോഡി പറഞ്ഞു. ബ്രിസ്‌ബേനിലെ റോമ പാര്‍ക്കില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു മോഡി.
പ്രധാനമന്ത്രിയാകുന്നതിനു മുന്‍പേതന്നെ ഗാന്ധിജിയെക്കുറിച്ച് പലപ്പോഴും പ്രസംഗിച്ചിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനും മുന്‍പേ തന്നെ ഗാന്ധിജിയുടെ തത്വസംഗിതകളെ വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് താന്‍. പോര്‍ബന്തറിലെ ഒരു സാധാരണ മനുഷ്യന്റെ ജനനത്തിനല്ല ഒക്‌ടോബര്‍ രണ്ടാം തീയതി സാക്ഷിയായതെന്നും മറിച്ച് പുതിയൊരു യുഗത്തിന്റെ പിറവിക്കു കൂടിയാണെന്നും മോഡി പറഞ്ഞു.
പ്രകൃതിയെ എന്നും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി. പ്രകൃതിയെ എപ്പോഴും സ്‌നേഹിച്ചിരുന്ന അദ്ദേഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് എതിരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























