കള്ളപ്പണം: ഇന്ത്യയ്ക്ക് ജി 20 രാജ്യങ്ങളുടെ പിന്തുണ

കള്ളപ്പണത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ജി20 രാഷ്ട്രങ്ങളുടെ പിന്തുണ. നികുതിവിവരങ്ങളില്‍ സുതാര്യതയും വെളിപ്പെടുത്തലും വേണമെന്ന ഇന്ത്യയുടെ ആവശ്യം ജി20 രാഷ്ട്രങ്ങളും ഏറ്റെടുത്തു.
കള്ളപ്പണവിഷയത്തെ നേരിടാന്‍ സ്വാഭാവികമായ കൈമാറ്റങ്ങള്‍ക്ക് പുതിയ ആഗോളനിലവാരം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. ജി20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ കള്ളപ്പണപ്രശ്‌നത്തെക്കുറിച്ചു ശബ്ദമുയര്‍ത്തിയ മോഡി ഇക്കാര്യത്തെ നേരിടുന്നതിനുവേണ്ടി ആഗോളതലത്തിലുള്ള സഹകരണം വേണമെന്ന് ആവശ്യപ്പെട്ടു. വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും അവ തിരിച്ചുകൊണ്ടുവരുന്നതിനും പുതിയ നിലവാരം നിര്‍ണായകമാകുമെന്നും മോഡി അഭിപ്രായപ്പെട്ടു.
നികുതി സംബന്ധിച്ചുള്ള വിവരങ്ങള്‍ നികുതിഇളവുള്ള രാജ്യങ്ങള്‍ അടക്കമുള്ള എല്ലാ അധികാരകേന്ദ്രങ്ങളും കരാറുകള്‍ പാലിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട മോഡി, നികുതിനയവും നിര്‍വഹണവും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ പരസ്പരസഹകരണത്തിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള എല്ലാ നടപടികള്‍ക്കും ഇന്ത്യയുടെ പിന്തുണയും വാഗ്ദാനം ചെയ്തു.
ഉച്ചകോടിയുടെ രണ്ടാമത്തേയും അവസാനത്തേയും ദിനമായ ഇന്നലെ ബ്രിസ്‌ബേന്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ \'ആഗോള സാമ്പത്തിക പിന്മാറ്റത്തെക്കുറിച്ചുള്ള\' പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഡിയുടെ പരാമര്‍ശം. ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷെയറിംഗ്(ബി.ഇ.പി.എസ്.) സംവിധാനം വികസ്വരഅവികിസിത രാജ്യങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും അഭിമുഖീകരിക്കുമെന്ന് മോഡി പറഞ്ഞു. രാജ്യങ്ങളുടെ നികുതിയുടെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്രകമ്പനികള്‍ നികുതി ഒഴിവാക്കാന്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങളെ വിശേഷിപ്പിക്കുന്ന സാങ്കേതികപദമാണ് ബി.ഇ.പി.എസ്. മൂലധനത്തിന്റെ വര്‍ധിച്ച സ്ഥാനചലനവും സാങ്കേതികവിദ്യയും നികുതി ഒഴിവാക്കാനും ലാഭം മാറ്റാനും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെന്നും മോഡി പറഞ്ഞു.
https://www.facebook.com/Malayalivartha


























